Pages

Sunday, May 30, 2010

ബാക്കി എത്ര??



21 ജന്മദിനം
ജന്മം നല്‍കിയ
ദൈവത്തിനു
നന്ദി....

അലെങ്കിലും
ഞാന്‍
വ്യഥാ പോലും
വിചാരിച്ചിട്ടില്ല
എന്‍ ജന്മം

ഉപ്പയും
ഉമ്മയും
ഒരുക്കപ്പെട്ടത്
എനിക്കു വേണ്ടി

തലമുണ്ടയില്‍
എന്റെ തലക്കും
സ്ഥാനം
നിശ്ചയിക്കപ്പെട്ടു.

വിദ്യാലയങ്ങള്‍
വിവിധങ്ങളായി
വിധിക്കപ്പെട്ടു.

പുതുമകള്‍
കാഴ്ച്ചകളായി,
സ്വരങ്ങള്‍
മാധുര്യമായി
ജീവിതം
പ്രണയിക്കുന്നു.

ഇനിയും
എത്ര ദിനങ്ങള്‍
ബാക്കി വെച്ചിരിക്കുന്നത്???

Sunday, May 23, 2010

ആദരാഞ്ജലികള്‍




നാളെകളായിരുന്നു,
മനസ്സു നിറയെ.
മോഹങ്ങളും
സ്വപ്നങ്ങളും
ഒപ്പം ചിറക് വിടര്‍ത്തി
ജന്മഗേഹത്തിലേക്ക്
കൂടപിറപ്പായിരുന്നു.

ഇന്നലെകളുടെ
വിയര്‍പ്പുതുള്ളീകള്‍ക്ക്
സുഗന്ധത്തിന്‍
മണമായിരുന്നു.

കല്യാണപന്തലില്‍
പുതുനാരിക്കും
പുതുയാപ്ലക്കും
നേരാന്‍
ആശംസാ വാക്കുകള്‍
ഓര്‍ത്തുവെച്ചിരുന്നു.

നാടിന്‍ മണ്ണമുള്ള
ആ മുറ്റത്ത്
കളികൂട്ടുകാര്‍ക്കൊപ്പം
ഓടിനടന്ന്
വീണ്ടും
അവധിക്കാലം
ആഘോഷിക്കാന്‍
പ്ലാന്‍ വരച്ചിരുന്നു
ആ കൊച്ചുമനസ്സില്‍.

മഴത്തുള്ളിയെ
അവള്‍ ഒരുപാട്
പ്രണയിച്ചിരുന്നു
മഴയെ കാത്തിരുന്നവളായിരുന്നു
അവള്‍

പക്ഷെ,
എല്ലാം ചിറകടികളും
നിലചിരുന്നു....
മഴത്തുള്ളികളായി
കണ്ണുനീര്‍
ഒഴുകുകയാണ്

അല്‍പം ചിലത്‌

Related Posts with Thumbnails